കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ഭരണഘടനാ ദിനാചരണം
കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2026 നവംബർ 26-ന് ഭരണഘടനാ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിജു എസ്. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാൻസ് ഓഫീസർ ശ്രീ. നൃപന്ദാസ് ഭരണഘടനയുടെ ആമുഖത്തിന്റെ പ്രാധാന്യവും ഭരണഘടനാ മൂല്യങ്ങളും വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ കൂട്ടായി പ്രതിജ്ഞയെടുത്ത് ഭരണഘടനയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത പുതുക്കി ഉറപ്പിച്ചു.


