കാസർഗോഡ് ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റലിന്റെ കരട് ബൈലോ പ്രസിദ്ധീകരിച്ചു – ആക്ഷേപങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം സമർപ്പിക്കാം.
കാസർഗോഡ് ജില്ലാ പഞ്ചായത്തിന് ISO 9001:2015 ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭിച്ചു

കാസർഗോഡ് ജില്ലാ പഞ്ചായത്തിന് ISO 9001:2015 ഗുണനിലവാര സർട്ടിഫിക്കേഷൻ

കാസർഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ ഗുണനിലവാര മാനേജ്മെന്‍റ് സംവിധാനത്തിന് (Quality Management System – QMS) SWISS CERT Pvt. Ltd. ന്റെ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. തദ്ദേശഭരണ രംഗത്ത് ഗുണമേന്മയുള്ളതും സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്.

ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ ചട്ടങ്ങൾ, മാർഗനിർദ്ദേശങ്ങൾ, പൗരാവകാശ രേഖ (Citizen Charter) എന്നിവ അനുസരിച്ച് സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനമാണ് സർട്ടിഫിക്കേഷന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2026 നവംബർ 19 മുതൽ 2029 നവംബർ 18 വരെ മൂന്ന് വർഷത്തേക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്. നിശ്ചിത ഇടവേളകളിലുള്ള സർവൈലൻസ് ഓഡിറ്റുകൾ വിജയകരമായി പൂർത്തിയാക്കുന്നതിന് വിധേയമായാണ് സർട്ടിഫിക്കേഷൻ നിലനിൽക്കുന്നത്.

ഈ നേട്ടം ഭരണനിർവഹണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തവും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും ജനസൗഹൃദവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള കാസർഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ പ്രതിഫലനമാണ്.

 

Kasaragod District Panchayat has been awarded ISO 9001:2015 certification