ചെമ്മനാട് ഗ്രാമപഞ്ചാ യത്തിൽ ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള ചട്ടഞ്ചാൽ-പള്ളത്തുങ്കാൽ റോഡ് സൈഡിൽ റോഡിലേക്കും,വൈദ്യുത ലൈനിലേക്കുംഭീഷണിയായി നിൽക്കുന്ന പൂവാക മരത്തിന്‍റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും , ജില്ലാ പഞ്ചായത്ത് കോംപൌണ്ടില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കല്‍ , ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ നിയമ പ്രകാരം ചെയ്യാന്‍ നി ര്‍ദ്ദേശിച്ച ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് തെക്ക് ഭാഗത്തുള്ള PWD റോഡില്‍ നടപ്പാത നിര്‍മ്മിക്കല്‍ , ചുറ്റുമതില്‍ നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിന് തടസ്സമായി നില്‍ക്കുന്നതും , ജില്ലാ പഞ്ചായത്ത് കോംപൌണ്ടില്‍ ഉള്ളതും നിലവില്‍ ചുറ്റുമതിലിന് ഭീഷണിയായി നില്‍ക്കുന്നതുമായ ശീമ കൊന്ന , കാറ്റാടി, സ്പാത്തോടിയ എന്നീ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും ടി പ്രവൃത്തി ചെയ്ത് പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിക്കുന്നു.
ക്വട്ടേഷൻ കാസറഗോ ഡ് ജില്ലാ പഞ്ചായത്തിൽ ലഭിക്കേണ്ട അവസാന തീയ്യതി 18.08.2026 വൈകുന്നേരം 3 മണി.അന്നേ ദിവസം 4 മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണ്.
