നമ്പർ: 1268063-2026
തീയതി: 30-09-2026
കെയർടേക്കർ/സെക്യൂരിറ്റി നിയമനം
കാസർഗോഡ് ജില്ലാ പഞ്ചായത്ത് അധീനതയിൽ നിർമ്മിച്ച മടിക്കൈ ഗ്രാമപഞ്ചായത്തിലെ കക്കാട്ട് ടർഫ് കോർട്ടിലേക്കും, അജാനൂർ ഗ്രാമപഞ്ചായത്തിലെ രാവണേശ്വരം കബഡി കോർട്ടിലേക്കും താൽക്കാലികമായി (179 ദിവസത്തേക്ക്) കെയർടേക്കർ/സെക്യൂരിറ്റിയെ നിയമിക്കുന്നതിലേക്ക് 30 വയസ്സ് മുതൽ 50 വയസ്സിനിടയിൽ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രാദേശിക/വിമുക്തഭടന്മാർ/സെക്യൂരിറ്റി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 07.10.2026 ന് ഉച്ചയ്ക്ക് 2 മണിക്ക് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന Walk In Interview-ൽ പങ്കെടുക്കേണ്ടതാണ്.
നേരിട്ടുള്ള അഭിമുഖം / Walk-in Interview<<കൂടുതല്‍
